Wednesday, February 10, 2010

കേരളമെന്ന പറുദീസ തേടി

ഞങ്ങള്‍ ജോലി തേടി നാട് വിട്ടവര്‍ . എനിക്ക് വിധിച്ചത് പൂനെ ആണ്‌. നല്ല സ്ഥലം , നല്ല climate ശാന്ത സുന്ദര ഭുമി . ആള്‍ക്കാരും നല്ലത് . ജീവിക്കാനും സുഖം . പക്ഷെ എന്താന്നറിയില്ല, ഒരു സുരക്ഷിതത്വം ഇല്ല പോലെ . എന്നാണാവോ ഇനി ഇവന്മാരുടെ സ്വഭാവം മാറുക.

മരാട്ടിവാദം കൊണ്ട് നടക്കുന്ന ഇവര്‍ എന്നാണാവോ ഞങ്ങള്കിട്ടു "തരുന്നത്" . സത്യം പറഞ്ഞാല്‍ ശകലം പേടി ഉണ്ട് കേട്ടോ . എന്ന് പറഞ്ഞാല്‍ നാട്ടില്‍ പോയിട്റെന്തെടുക്കാന . ജോലിയോ കിട്ടില്ല. വയട്ടതടിചു പാടി ജീവിക്കാന്‍ പറ്റുമോ. എഞ്ചിനീയര്‍ ആയി പോയില്ലേ. കിളച്ചു ജീവിക്കാമെന്ന് വെച്ചാല്‍ ഭൂമിയും ഇല്ല. തെണ്ടി എന്നപേര് കേള്‍ക്കാനും വയ്യ. ആകെ കണ്‍ഫ്യൂഷന്‍ ആണ്‌ ഇപ്പൊ. നേരെത്തെ ആണെങ്കില്‍ഒരു വയറു മാത്രം നിറച്ചാല്‍ മതിയാരുന്നു. ഇപ്പൊ രണ്ടു വയറെങ്ങിലും നിറയണം.

കേരളത്തില്‍ പൂട്ടിക്കിടക്കുന്നതു 32 chemical companies (ഞാനൊരു Chemical Engineer ആണേ ). തുറക്കാതെ തന്നെ പൂട്ടിപ്പോയ "smart" സിറ്റി. പൂട്ടല്‍ ഭീഷണി നേരുടുന്ന FACT, KMML, പോലുള്ള വന്‍കിട കമ്പനികള്‍. വര്‍ഷത്തില്‍ ഒരു ബോട്ടെങ്കിലും മുക്കുന്ന ടൂറിസ്റ്റ്മേഖല . സിനിമയില്‍ ആണെങ്കിലോ "കൂറ്റനടി" . ഒന്ന് കൊഞ്ഞനം കുത്തിയാല്‍ അപ്പൊ ഹര്‍ത്താല്‍ വെയ്ക്കുന്ന രാഷ്ട്രീയ ചേട്ടന്മാര്‍. ദിവസേന എണ്ണം കുറഞ്ഞു വരുന്ന സര്‍ക്കാര്‍ സ്കൂളുകള്‍ . ഓണം കഴിഞ്ഞാല്‍ഏറ്റവും വലിയ ഉത്സവം ആണ്‌ സ്ഥല കയ്യേറ്റ കളികള്‍ . എന്താ ഒരു ശുഷ്കാന്തി . കൊല്ലാന്‍ ഉപയോഗിക്കേണ്ട കത്തീടെ ആകൃതി ഇപ്പൊ നമ്മുടെ പോലീസ് ഏമാന്മാര്‍ ആണ്‌ ഇപ്പൊ design ചെയ്യുന്നേ . അങ്ങനെ ഒരിക്കലും തീരാത്ത "കുഞ്ഞുകളികള്‍ " കൊണ്ട് കേരളം ഇപ്പൊ സമൃദ്ധം . എല്ലാം കൂടെ പൊളിച്ചടുക്കും .

ദേ മുഖ്യ മന്ത്രിയെ.....

അധികം താമസിയാതെ ഞങ്ങള്‍ ഒരു വരവ് വരും. കേരളമെന്ന പറുദീസ തേടി.'ഇവിടെ നിന്നും ഓടേണ്ടി വന്നാല്‍ അവിടെ വന്നെ നിക്കൂ .
ഒരപെക്ഷയെ ഉള്ളു . പാതാളതിലേക്കു ചവുട്ടി താഴ്തരുത് . പ്ലീസ് .