ചലപിലച്ചപിലാന്നു ഇവന്റെ പറച്ചില് കേട്ടാല്‍ ജഡ്ജി ഇറങ്ങി ഓടും ..(എന്റെ സംസാരത്തിന് ഭയങ്കര സ്പീടാണ്. ചില സമയത്ത് ഞാനെന്താ പറയുന്നെന്നു എനിക്കും മനസ്സിലാവില്ല . ). തമാശയായിട്ടാണ് എല്ലാവരും അതെടുത്തത് . ഞാനൊഴിച്ച് . സത്യം പറഞ്ഞാല്‍ ഞാനന്ന് ഉറങ്ങിയിട്ടില്ല. കണ്ണടച്ചാല്‍ ....ഓടുന്ന ജഡ്ജിയെ കാണും. പിന്നെ എവിടെനിന്നോ വരുന്ന കൂട്ടച്ചിരിയും . എന്തിനധികം വക്കീല്‍ മോഹം അതോടെ "ധിം....."
ഇനിയും ഉണ്ടല്ലോ വേറെയും ഫീല്‍ഡുകള്‍ ..ആരോ പറഞ്ഞു ..ഞാന്‍ മിടുക്കനാ IAS എടുക്കാന്‍ ....പിന്നെ IAS ഇങ്ങനെ കിടക്കുവല്ലേ ..തോട്ടില്‍ ..മുണ്ടിട്ടു പിടിക്കാന്‍ . IAS കിട്ടണമെങ്കില്‍ എന്തോരം കഷ്ട്ടപ്പെടെനം എന്ന് മനസിലാക്കിയ നിമിഷം IAS മോഹം എങ്ങോട്ട് പോയി എന്ന് എനിക്ക് തന്നെ അറിയില്ല. എന്നാലും ഒന്നാഗ്രഹിച്ചു..
ചേര്‍ന്ന കോളേജില്‍ (NSS, PANDALAM) കേറാന്‍ പറ്റാത്ത (കാരണം രഹസ്യം) അവസ്ഥ ആയപ്പോള്‍ ഞാന്‍ ഡിപ്ലോമയ്ക്ക് പോയി...എന്തിനാ പോയെതെന്നു ഇന്നും കണ്ണാടി മുന്നില്‍ നിന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്...എന്റെ അതേ ചോദ്യവുമായി എന്റെ സുഹൃത്തുക്കളും ജീവിക്കുന്നു. എഞ്ചിനീയര്‍ ആവണം എന്ന് എനിക്ക് യാതൊരു ചിന്തയും അന്നില്ലാരുന്നു .നാട്ടുകാര്‍ എന്തിനാ പഠിക്കുന്നെ എന്ന് ചോദിക്കുമ്പോള്‍ എന്തേലും ഒന്ന് പറയണ്ടേ. ഡിപ്ലോമക്കാരനായ എന്റെ അമ്മാവന്റെ നെട്ടോട്ടം കണ്ടിട്ട് എന്ജിനീരെ ആവണ്ടാന്നു പലപ്പോഴും ചിന്തിച്ചത് ആ മൂന്നു വര്‍ഷം ഡിപ്ലോമയ്ക്ക് പഠിക്കുമ്പോള്‍ ഞാന്‍ സങ്കടത്തോടെ ഓര്‍ത്തിട്ടുണ്ട്. എന്നാലും Distinction വാങ്ങിച്ചു ഞാന്‍ പാസ്സായി.
ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി . എനിക്കും എന്റെ ഒരടുത്ത സുഹൃത്തിനും ഒഴിച്ച് ബാക്കി എല്ലാവര്ക്കും എന്തെങ്കിലും ജോലി ആയി . എന്തോ അവനു തോന്നി AMIE എടുക്കണം എന്ന്. ഞാനും കൂടെ പോയി. ചെന്നന്വേഷിച്ചപ്പോഴല്ലേ മനസ്സിലായത് IAS പിന്നേം എളുപ്പമാന്ന്. അവിടുന്ന് ഓടിയ ഞാന്‍ ചെന്ന് നിന്നത് CIPET എന്ന ചെന്നയിലെ വലിയൊരു സ്ഥാപനത്തിലാണ്. അവിടെ ഒരു വര്‍ഷം പ്ലാസ്ടിക്കിനെ പറ്റി പഠിച്ചു. അതിനു ചേര്‍ന്നപ്പോള്‍ എന്തായിത്തീരും എന്ന് എനിക്ക് സത്യമായും അറിയില്ലാരുന്നു.
ഒന്നുമായിത്തീര്ന്നില്ല എന്ന് രണ്ടു വര്‍ഷം ജോലി തെണ്ടി നടന്നപ്പോള്‍ (മുംബയില്‍) എനിക്ക് മനസ്സിലായി.
എട്ടു മാസത്തോളം ഒരു കുടുസ്സു മുറിയില്‍ ഞങ്ങള്‍ പന്ത്രണ്ടു പേര്. ഉറങ്ങിക്കിടക്കുമ്പോള്‍ അടുത്ത് നിവര്‍ന്നു കിടക്കുന്നവന് ഒന്ന് ചരിഞ്ഞു കിടന്നാല്‍ എനിക്കൊന്നു നിവര്‍ന്നു കിടക്കാമല്ലോ എന്നാഗ്രഹിച്ച എത്രയോ രാത്രികള്‍. മുന്തിയ ഇനങ്ങള്‍ അല്ല ആരും. Aluminium fabricators, plumbers, winders, എന്നിങ്ങനെ സ്നേഹിക്കാന്‍ അറിയാവുന്ന സഹാവാസികള്‍. വക്കീലും IAS ഉം ഒക്കെ ആവാന്‍ ആഗ്രഹിച്ചവന് വയറു വിശന്നാല്‍ ഏതു പണിയും ഐ എ എസ്സിന് തുല്യമെന്ന് പഠിപ്പിച്ച 8 മാസത്തെ മുംബൈ ജീവിതം.
ഒന്ന് നോക്കാന്‍ പോലും ആഗ്രഹിക്കാത്ത സ്ഥലങ്ങളില്‍ ഒരു പ്ലംബറിന്റെ മനസ്സുമായി കയ്യുകള്‍ ഉപയോഗിച്ചപ്പോള്‍ ഒരു തുള്ളി കണ്ണുനീര് അതിലേക്കു വീണുപൊയൊ എന്നെനിക്കു തോന്നിയിരുന്നു. എന്റെ മാത്രം ആഗ്രഹം ആരുന്നോ ഞാന്‍ വലിയ നിലയില്‍ വരണം എന്നത്. എന്നെ സ്നേഹിക്കുന്നവര്‍ക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നിരിക്കില്ലേ? ഉറക്കമില്ലാത്ത പല രാത്രികളിലും എന്നെ ഇത് വല്ലാതെ അലട്ടിയിരുന്നു. "ആകാനാഗ്രഹിച്ചത് എന്ത് ..?എന്നലായത് എന്ത്....?" . ഈ ചിന്ത എന്നെ ആദ്യം വല്ലാതെ തളര്‍ത്തി. ഈ അവസ്ഥ AMIE ക്ക് പഠിക്കുന്ന എന്റെ ഏറ്റവും നല്ല കൂട്ടുകാരനോടുപോലും പങ്കുവയ്ക്കാന്‍ തോന്നിയില്ല. മുംബയില്‍ വളരെ നല്ല പോസ്സിഷനില്‍ ഇരിക്കുന്നവര്‍.. എന്റെ അച്ഛനെ അറിയാവുന്ന ആള്‍ക്കാരും ബന്ദുക്കളും....അവര്‍ക്കും എന്നെ സഹായിക്കാന്‍ കഴിഞ്ഞില്ല.
ജീവിതം മടുത്ത നിമിഷങ്ങള്‍ ആരുന്നു അത്. ചീറിപ്പായുന്ന Electric ട്രെയിനുകളെ നോക്കി പലതിനും ആഗ്രഹിച്ച എന്റെ മനസ്സിനെ പിടിച്ചു നിര്‍ത്തിയത് എന്താണ് എന്ന് എനിക്കറിയില്ല.
ഒരു സുപ്രഭാതം ഞാന്‍ കണ്ടത് എന്നിലെ ദൃടമായ ഒരു മനസ്സിനെ ആണ്. അത് എന്നോട് പറഞ്ഞു..പല വട്ടം .... "ഒരിക്കല്‍ പോലും ആഗ്രഹിച്ചിട്ടില്ലെങ്കില്‍ തന്നെയും നീ ഒരു Diploma Engineer ആണ്. ഇനി നീ ആവണ്ടത് B-tech Engineer ആണ്. സമൂഹം നിനക്ക് വഴി കാട്ടിയില്ലെങ്കില്‍ നീ കണ്ടുപിടിക്കണം നിന്റെ വഴി. ഒരു നിശ്ചയ വരുമാനം ഇല്ലാത്ത എന്റെ കുടുംബത്തേക്ക് ഈ തീരുമാനവുമായി ചെന്നപ്പോള്‍, എന്റെ അച്ഛന്റെ കയ്യില്‍ അന്ന് 100 രൂപ എടുക്കാനുണ്ടോ എന്നെനിക്കു സംശയമാരുന്നു. ആരുമില്ലത്തവന് ദൈവം തുണ. അതെ, ആ തുണ ഒന്ന് കൊണ്ട് മാത്രമാണ് പ്രതിവര്‍ഷം ഏകദേശം 50000 രൂപ ചിലവിട്ടു അന്ന്യ നാട്ടില്‍ പോയി മൂന്നു വര്‍ഷം കൊണ്ട് B-tech എടുക്കാന്‍ കഴിഞ്ഞത്. എനിക്ക് വിശ്വാസം ഉണ്ട്... എനിക്ക് ശമ്പളം തരുന്ന ഈ കമ്പനിക്ക് ഞാന്‍ ഒരു വിലപ്പെട്ട Engineer ആണ് എന്ന്.
ആകാനാഗ്രഹിച്ചത് ഇതല്ല എങ്കിലും......ഇങ്ങനെ ആയതില്‍ ഞാന്‍ ഇന്ന് വളരെ സന്തുഷ്ട്ടവാനാണ്.
ആദ്യം ചിരിച്ചു തുടങ്ങിയതാണ്.. പിന്നെ ഞാന്‍ അറിയാതെ എന്റെ കണ്ണുകള്‍ നനഞ്ഞു.. വളരെ touching ആയ ഒരു ലേഖനം.. നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങള്‍... ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും വളരെ കൂള്‍ ആയി നേരിടാന്‍ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു..
ReplyDeleteനല്ല തുറന്ന എഴുത്ത്.. മനസ്സിലൊന്നും മൂടിവെയ്ക്കാതെ അത് മുറ്റുള്ളവരുടെ മുന്പില് തുറന്നു പറയാന്‍ എല്ലാവര്ക്കും കഴിയില്ല. അഭിനന്ദനങ്ങള്‍! അതുകൊണ്ടുതന്നെ താങ്കളെ എന്റെ സുഹൃത്താക്കാന്‍ തീരുമാനിച്ചു.:)
ReplyDeleteവളരെ നന്ദി വായാടിക്കുട്ടി....ഈ വായാടിക്കുട്ടിയുടെ സുഹൃത്താകാന്‍ കഴിഞ്ഞതില്‍ ഞാനും സന്തോഷിക്കുന്നു....
ReplyDelete