Saturday, April 17, 2010

ഒരു "BLACK THUNDER VISIT" ---ഭാഗം - 2

ഒന്നാം ഭാഗം....ഇവിടെ http://adoormanojkumar.blogspot.com/2010/04/black-thunder-visit-1.html



ഒരു "BLACK THUNDER VISIT"........തുടരുന്നു......

"കിടു..കിടു...എന്ന ശബ്ദത്തോടെ വണ്ടി നിന്നപ്പോഴാണു ഞങ്ങള്‍ കണ്ണുതുറന്നതു. പുറത്ത് നല്ല ഇരുട്ട്...സര്‍ എഴുന്നേറ്റ് ഡ്രൈവറിന്റെ അടുത്തേക്കു പോകുന്നതു കണ്ടു. അയാളെന്തോ വിശദീകരിക്കുകയാണു. സര്‍ തിരിച്ചു വന്നു ഞങ്ങളുടെ "Class Rep" നെ (tour-ന്റെ കാര്യങ്ങള്‍ നോക്കുന്നതു അവനാണു) വിളിച്ചെന്തോ പറഞ്ഞു. അവന്റെ നെറ്റി ചുളിയുന്നതു ഞാന്‍ ശ്രദ്ദിച്ചു. വിഷാദമുഖവുമായി അവന്‍ ഞങ്ങളുടെ അടുത്തു വന്നു പറഞ്ഞു.

"വണ്ടീടെ AXLE ഒടിഞ്ഞു.....ഇനി workshop ല്‍ നിന്നും ആളു വന്നാലെ ശരിയാകൂ....ആരും നേരം വെളുക്കുന്നതു വരെ പുറത്തേക്കു പോകരുതെന്നു സര്‍ പറഞ്ഞു....."

ബസ്സിലാകെ കുശുകുശുപ്പ്.......

നേരം വെളുക്കനെന്താ ഇത്ര താമസം....സൂര്യന്‍ ഉദിക്കാനൊരുങ്ങിയതും ഞങ്ങള്‍ ചാടി വെളിയിലിറങ്ങി.....ചുറ്റുപാടും നോക്കിയപ്പോള്‍ അതെവിടെയാണെന്നു ഒരു പിടിയും കിട്ടിയില്ല. ഞങ്ങളുടെ കണ്ണുകള്‍ ഡ്രൈവറിനെ തിരഞ്ഞു. "ഇയ്യാളിതെവിടെ പോയി...."

സാറും രംഗത്തെത്തി..പിന്നെയും ഒരു മണിക്കൂര്‍ കഴിഞ്ഞാണു അയാള്‍ വന്നതും. പുള്ളി വന്നതും ഞങ്ങളില്‍ ഒരുവന്‍ ഉറക്കെ ചോദിച്ചു....."പ്രകാശേട്ടോ....എന്നതാ പറ്റിയേ......."....

"AXLE ഒടിഞ്ഞു പോയെടെ.....പണിയായി...ഇനി മേട്ടുപ്പാളയത്തില്‍ നിന്നും ആരെങ്കിലും വരണം.....ഒരു മൂന്നു മണിയെങ്കിലും ആകും ശരിയാവാന്‍....."

ആ മറുപടി കേട്ട ഞങ്ങള്‍ക്ക് കുളിരു കോരി...."ആഹാ!..ഒരു കാര്യം ഏല്പ്പിച്ചാലിത്ര മനോഹരമായി കൈകാര്യം ചെയ്യുന്ന ഒരാളെ ഞാനാദ്യമായി കാണുകയാണു...ഒരു ഫുള്ളിന്റെ ശക്തിയേ.........."

സാറു മൂക്കത്തു വിരല്‍ വച്ചു..."മൂന്നു മണിയോ....നമ്മളോത്തിരി താമസിക്കുമല്ലോ....." അതു കേട്ട് നീരസഭാവത്തോടെ ഡ്രൈവര്‍..."ഞാനെന്ത് ചെയ്യാനാ..സിറ്റീന്നാളു വരണം.........." ഞങ്ങളോടെ എന്തോ പറയാനുണ്ടെന്ന ഭാവത്തോടെ അയാള്‍ ബസ്സിന്റെ ബാക്കിലേക്കു നടന്നു...

സാറിനൊരു സംശയം തോന്നാത്ത വിധം ഞങ്ങളും അങ്ങോട്ട് പോയി. ഒരു ബീഡിക്കു തിരികൊടുത്ത് ബസ്സും ചാരി നില്‍പ്പാണു ഡ്രൈവര്‍..ഞങ്ങളെ കണ്ടതും ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.. ദേ എന്റെ ഭാഗം ഞാന്‍ തീര്‍ത്തു..ഇനി നിങ്ങള്‍ നോക്കിക്കൊ....പക്ഷെ കാര്യം കഴിഞ്ഞിട്ട് കാലു മാറരുത്...സത്യം പറഞ്ഞാല്‍ എല്ലാത്തിന്റെം പഴ്സ്സ് ഏകദേശം കാലിയാണു...പോണ്ടിചെരിയിലെ ചെലവൊക്കെ ഒരു ഇറ്റാലിയന്‍ tourist നെ ചാക്കിലാക്കിയാണു നടത്തിയതു....എങ്കിലും ഞങ്ങള്‍ പറഞ്ഞു..."ഹ എന്റെ ചേട്ടാ.,...അതൊക്കെ ഞങ്ങളേറ്റു..... ഈ സ്ഥലം ഏതാ...."

"ഇവിടുന്നു ഒരു കിലോമീറ്റര്‍ നടന്നാല്‍ മതി....അതിന്റെ മുമ്പില്‍ കൊണ്ടിട്ടാല്‍ അങ്ങേര്‍ക്കു സംശയം തോന്നിയാലോ...."പുള്ളിയുടെ മറുപടി കേട്ട ഞങ്ങള്‍ എങ്ങനെയെങ്കിലും ഒരു ഫുള്‍ വാങ്ങിക്കൊടുക്കണം എന്നു മനസ്സില്‍ ഉറപ്പിച്ചു...

ആദ്യ ഘട്ടം ഭംഗിയായി കഴിഞ്ഞു..ഇനി സാറിന്റെ സമ്മതത്തിനുള്ള ശ്രമം.....

ആദ്യം "REP" നെ കയ്യിലെടുക്കണം..അവനെ ഞങ്ങള്‍ വിളിച്ചു..."ഡാ ഉവ്വെ....നമ്മളേതു കാട്ടു മുക്കിലാ....എനിക്കാണേ രണ്ടിനു മുട്ടീട്ട് വയ്യ....നമ്മളു ആണുങ്ങടെ കാര്യം പോട്ടെ....ഒരു കുപ്പി വെള്ളവും കുറ്റിക്കാടുമുണ്ടേല്‍ ഞങ്ങള്‍ക്ക് OK.....പെണ്‍കുട്ടികള്‍ എന്തു ചെയ്യും....എന്തായാലും..രാവിലെ റൂം എടുക്കാം എന്നല്ലെ പറഞ്ഞതു....ഇവിടെങ്ങാനും ഹോട്ടലുണ്ടോന്നു നോക്ക്....."

ഹോട്ടല്‍ തപ്പാനാരിക്കും അവന്‍ അവിടം മുഴുവന്‍ കണ്ണോടിച്ചതു....നിസ്സഹായകനായി നില്‍ക്കുന്ന അവനെ നോക്കി ഞാന്‍
തുടര്‍ന്നു ...."അളിയാ..ഇവിടെങ്ങും...ഒന്നും കാണുന്നില്ല..." ഒരു വഴിയുണ്ടു...ഡ്രൈവര്‍ പറഞ്ഞു.. ഇവുടെ അടുത്താണു "BLACK THUNDER" ..അവിടെ കയറിയാല്‍ സമയവും പോയി കിട്ടും സംഗതിയെല്ലാം നടക്കുകേം ചെയ്യും....നീ സാറിനോടു പറ..."

അവന്‍ സംശയത്തോടെ "മൊഴിഞ്ഞു" ..സാറു സമ്മതിക്കുമോടാ...."....

അതു നിന്റെ കഴിവു...അല്ലേല്‍ ഒരു കാര്യം ചെയ്യാം..."ഒന്നും രണ്ടും ഇവിടെത്തന്നെ നടത്താം...നമുക്കു എല്ലാവര്‍ക്കും കൂടെ ഈ റോഡില്‍ നിരന്നങ്ങനെ ഇരിക്കാം എന്താ..?....

അതേറ്റു....അവന്‍ എങ്ങനെങ്കിലും സാറിനെക്കൊണ്ടു സമ്മതിപ്പിക്കാം എന്നും പറഞ്ഞു പോയി....അവന്റെ കഴിവില്‍ ഞങ്ങള്‍ക്കു പണ്ടെ അത്ര വിശ്വാസം പോരാത്തതു കൊണ്ടു പതുക്കെ സാറിന്റെ മകനെ പിടിച്ചു...ഒരു പത്തു മിനിറ്റ് കൊണ്ടു അവനെ ഞങ്ങള്‍ "mould" ചെയ്ത് സാറിന്റെ അടുത്തേക്കു പറഞ്ഞു വിട്ടു..

പെണ്‍കുട്ടികളെ കുറിച്ചു ഓര്‍ത്തിട്ടോ അതോ മകന്റെ അലപ്പു സഹിക്കാന്‍ വയ്യാഞ്ഞിട്ടോ...അറിയില്ല...അവസാനം പുള്ളി സമ്മതിച്ചു....ആ "വിജയം" ഞങ്ങള്‍ "REP" നു തന്നെ കൊടുത്തു......

ഓര്‍മ്മ ശരിയെങ്കില്‍ black thunder തുറന്നത് 9.00 മണിക്കാണു...രണ്ടു conditions ആണു സാറു മുമ്പോട്ട് വച്ചതു...

ഒന്ന് - മൂന്നു മണിക്കു തിരിച്ചിറങ്ങണം

രണ്ട് - അവരവര്‍ തന്നെ പൈസ എടുത്തോണം അകത്ത് കയറാന്‍...

ആദ്യത്തേതു OK...രണ്ടാമത്തേതു പ്രശ്നമാണു....കയ്യിലുള്ളതു നുള്ളിപ്പറുക്കണം അകത്ത് കേറണേല്‍....."common fund" ന്നു എടുക്കും എന്നാണു കരുതിയത്...പെണ്‍പിള്ളേരുടെ അടുത്തു നിന്നും കടം വാങ്ങാവുന്നതിന്റെ maximum വാങ്ങി. ഇനി അങ്ങോട്ട് ചെന്നാല്‍ അവളുമാരു ചെരുപ്പൂരും.....ഡ്രൈവറിനു കൊടുക്കാമെന്നേറ്റ ഫുള്ളിനെന്തു ചെയ്യും... അതായി അടുത്ത ചിന്ത....ദൈവ്വമൊരു വഴികാണിക്കും എന്ന ഉറച്ച വിശ്വാസത്തോടെ എല്ലാരും സ്വന്തം പോക്കറ്റീന്നു നുള്ളിപ്പറുക്കി കാശെടത്തു കൊടുത്തു........ഞാനൊഴിച്ച്......ആ സമയം എന്റെ മനസ്സില്‍ മറ്റോന്നാരുന്നു..

തുടരും.............

4 comments:

  1. ആ മറുപടി കേട്ട ഞങ്ങള്‍ക്ക് കുളിരു കോരി...."ആഹാ!..ഒരു കാര്യം ഏല്പ്പിച്ചാലിത്ര മനോഹരമായി കൈകാര്യം ചെയ്യുന്ന ഒരാളെ ഞാനാദ്യമായി കാണുകയാണു...ഒരു ഫുള്ളിന്റെ ശക്തിയേ.........."

    അല്ലേല്‍ ഒരു കാര്യം ചെയ്യാം..."ഒന്നും രണ്ടും ഇവിടെത്തന്നെ നടത്താം...നമുക്കു എല്ലാവര്‍ക്കും കൂടെ ഈ റോഡില്‍ നിരന്നങ്ങനെ ഇരിക്കാം എന്താ..?....

    --- കുറെ രസിപ്പിച്ചു...

    അടുത്ത ഭാഗങ്ങള്‍ പെട്ടെന്ന് പോരട്ടെ.. :) :)

    ReplyDelete
  2. kpllam katha thudaratte........

    ReplyDelete
  3. nannayittundu...............

    ReplyDelete
  4. "പോണ്ടിചെരിയിലെ ചെലവൊക്കെ ഒരു ഇറ്റാലിയന്‍ tourist നെ ചാക്കിലാക്കിയാണു നടത്തിയതു".

    കഷ്ടം! ഞാനിനി എങ്ങിനെ ആ ഇറ്റലിക്കാരുടെ മുഖത്തു നോക്കും?!! :)

    അതു പോട്ടെ, ആശാന്‍ പറഞ്ഞതു പോലെ ആകാംക്ഷ.. ഞാന്‍ പോയി അവസാനഭാഗം വായിക്കട്ടെ.

    ReplyDelete

നിങ്ങളുടെ അഭിപ്പ്രായങ്ങള്‍ എനിക്കുള്ള പ്രചോദനം