Wednesday, April 28, 2010

ഒരു ജോലി തേടി.............അവസാന ഭാഗം

ഒന്നാം ഭാഗം ഇവിടെ...


രണ്ടാം ഭാഗം ഇവിടെ...

.....ആ "കാള്‍" എനിക്കായി തന്നെ കാത്തിരിക്കുകയായിരുന്നു..അതിലൂടെ ഞാന്‍ കേട്ടത് ദൈവ്വശബ്ദമായിരുന്നു...

ഗോരേഗാവിലെ ആ കമ്പനിയിലെ നമ്മുടെ "സ്ഥിരം" ആളുടെ ശബ്ദം ഇങ്ങനെ തുടങ്ങി.."MD നാളെ വരും...താങ്കള്‍ നാളെ ഇവിടെ വരൂ..പറ്റുമെങ്കില്‍ നാളെത്തന്നെ ജോയിന്‍ ചെയ്യാം....".

കൊടുംചൂടിലും കുളിര്‍കാറ്റുപോലെ വീശിയടിച്ച ആ വാക്കുകള്‍ക്കു ഞാനറിയാതെ "വരാം" എന്ന മറുപടിയാണു നല്‍കിയതു....(ഹിന്ദിയിലാണ് സംസാരം മുഴുവന്‍.). സംശയത്തോടെ എന്നെ നോക്കുന്ന മാനേജരെ ഞാന്‍ ശ്രദ്ദിക്കാതെ MD-യുടെ മുറി ലക്ഷ്യമാക്കി നടന്നു. അവരെ കാണുന്നതു വരെ എന്ത് പറയണം എന്നെനിക്കറിയില്ലാരുന്നു..പക്ഷെ അവരെ കണ്ടപ്പോള്‍ എന്റെ വായില്‍ നിന്നും വന്നതിങ്ങനെ..."സര്‍ ..ഞാന്‍ B-Tech-നു അപേക്ഷിച്ചിരുന്നു. അതു ശരിയായി...എനിക്ക് നാട്ടിലേക്കു പോകണം...."

ഒരു പത്തു നിമിഷത്തെ മൗനത്തിനു ശേഷം അദ്ദേഹം ചോദിച്ചു.."ഏതാണു Discipline...എന്റെ മറുപടി പക്ഷെ പെട്ടെന്നാരുന്നു ..."POLYMER TECHNOLOGY" ..മുഖത്തു നിന്നും കണ്ണാടി ഊരി വച്ചിട്ട് അദ്ദേഹം പറഞ്ഞു.."കൊള്ളാം,,ഞാനും B-Tech in Polymer technology ആണ്..പൂനെ യൂണിവേഴ്സ്സിറ്റിയില്‍ നിന്നും..ഉപരിപഠനം നല്ലതാണു..എപ്പൊഴാണു പോകണ്ടതു..."

"ഇന്നു തന്നെ....." രക്ഷപെടാനുള്ള വ്യഗ്രതയില്‍ എന്റെ ഉത്തരത്തിനു ഇടവേള ആവശ്യമുണ്ടായിരുന്നില്ല....അവരുടെ തന്നെ വണ്ടിയില്‍ എന്നെ തിരിച്ചു കൊണ്ടെത്തിച്ചു...അതിശയഭാവത്തോടെ എന്നെ നോക്കുന്ന എന്റെ "സഹവാസികളോടു ഞാന്‍ കാര്യം  പറഞ്ഞു...."കുടുസ്സി"ന്റെ പ്രത്യേകതകള്‍ വിവരിച്ചു ഞാനാ രാത്രി "സമ്പന്ന"മാക്കി..

രാവിലെ 9.30 മുതല്‍ കാണാന്‍ കൊതിച്ച ആ "German Return MD" രൂപത്തെ വൈകിട്ട് 7.30 വരെ കാണാന്‍ സാധിച്ചില്ല....എന്നെ വിളിച്ചയാള്‍ക്ക് അന്നും ഒരു മറുപടി ഉണ്ടായിരുന്നു....."അദ്ദേഹം ഇന്നു വന്നതല്ലേയുള്ളു..അതായിരിക്കും officil-ലേക്കു വരാഞ്ഞതു..നാളെ എന്തായാലും വരും....എന്നെ ഒന്നു വിളിച്ചിട്ട് നാളെ പോരെ.."

വീണ്ടും എനിക്കതു ലഭിച്ചൂ..........."പ്രതീക്ഷ"...

രണ്ടു ദിവസം ഞാന്‍ സ്ഥിരമായി കേട്ട ഒരു വാചകം ഉണ്ടു...."ഞാന്‍ അങ്ങോട്ട് വിളിക്കാം."....

വിവശനായ ഞാന്‍ മൂന്നാം ദിവസം അങ്ങോട്ടു ചെന്നു..വിളിക്കാതെ..."ഞാനെന്താ ചെയ്യണ്ടെ എന്ന എന്റെ ചോദ്യത്തിനു അയാള്‍ തന്ന മറുപടി എന്റെ കാതില്‍ ആയിരം വട്ടം മുഴങ്ങി..."പുതിയ ഒരു കമ്പനിക്കു വേണ്ടിയാ നിങ്ങളെ സെലെക്‍റ്റ് ചെയ്തത്..പക്ഷെ ഇപ്പൊ MD അതു വേണ്ടാന്നു വച്ചു....

എന്റെ മുഖത്തു നോക്കിയല്ല അയാളതു പറഞ്ഞതു....നിന്നിടം കുഴിഞ്ഞു പാതാള‍ത്തിലേക്കു പോവുകയാണെന്നു എനിക്ക് തോന്നി....

അവിടെ നിന്നും നേരെ എത്തിയത് "അയ്യപ്പ സന്നിധിയില്‍........

കാലുകള്‍ നയിച്ചെടുത്തു മനസ്സെത്തുകയായിരുന്നു....എത്ര നേരം...എത്ര നേരമവിടെ ഇരുന്നു എന്നെനിക്ക് നിശ്ചയമില്ല...

വരുന്ന വഴിയില്‍ ....മുമ്പിലുള്ളതെല്ലാം തട്ടിത്തെറുപ്പിച്ചു ചീറിപ്പാഞ്ഞു നടക്കുന്ന "Suburban train"-കളെ നോക്കി മനസ്സ് കൊതിച്ച "ഉത്തരവാദിത്ത"മില്ലായ്മ്മയ്ക്കു മാപ്പു പറയുക എന്ന ഒരു കര്‍മ്മം കൂടി ഞാനാ സന്നിധിയില്‍ വച്ചു നടത്തി...

ആ സന്നിധിയില്‍ നിന്നും തിരിച്ച് പടികളിറങ്ങുമ്പോള്‍...മനസ്സ് ദൃഡമായ ഒരു പ്രാര്‍ഥനയിലായിരുന്നു.........

"ഇനി ജോലി തേടി അലയുന്ന ഒരു ദിവസവും എന്റെ ജീവിതത്തിലുണ്ടാകരുതു....."

ഇന്നു വരെ ആ നിശ്ചയം പാലിക്കാന്‍ കലിയുഗ വരദന്‍ എന്നെ സഹായിച്ചു..

മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍...ഞാന്‍ തേടി നടന്ന "ജോലി"...എന്നെ ഒരിക്കല്‍ നിരാകരിച്ച അതേ നഗരത്തില്‍ നിന്നും, എന്നെ തേടി വന്നു....മാര്‍ച്ചിലെ ഒരു സുപ്രഭാത്തില്‍....KONGU ENGINEERING COLLEGE-പടിപ്പുര കടന്ന്‍........

...........ഇതെഴുതി അവസാനിപ്പിക്കുമ്പോള്‍ എന്നിലെ "B-TECH ENGINEER" ‍ആത്മവിശ്വാസത്തോടെ,...തലയെടുപ്പോടെ നില്‍ക്കുന്നതു ഞാന്‍ കാണുന്നൂ......

18 comments:

  1. നടന്നത് അതേ പടി എഴുതിയിരിക്കുന്നു അല്ലേ... നന്നായിട്ടുണ്ട്. മസാല ചേർക്കാതെ എഴുതിയതിനിരിക്കട്ടെ അഭിനന്ദനം

    ReplyDelete
  2. അടൂരിന്റെ സന്തതി, ആ ഫോണ്‍ കോള്‍ വന്നയുടനെ ജോലികളഞ്ഞ് ഇറങ്ങിയപ്പോഴെ എനിക്ക് പറയണമെന്നുണ്ടായിരുന്നു, ജോലി ഉറപ്പായതിനു ശേഷം മതി ഉള്ള ജോലി കളയുന്നതെന്ന്. പേടിച്ചതു പോലെ തന്നെ സംഭവിച്ചു..

    പക്ഷെ, ജീവിതത്തില്‍ വിജയിച്ചല്ലോ അതു മതി. അഭിനന്ദനം. അവസാനം ശുഭമായതിനാല്‍ സന്തോഷത്തൊടെ തിരിച്ചു പോകുന്നു. :) :)

    വീണ്ടും പറയുന്നു, ഇതാണ്‌ ബ്ലോഗിംങ്ങ്!!

    ReplyDelete
  3. ഓഹ് അപ്പോ അതാണ് കാര്യം... :)

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. @ Studio

    ജീവിതാനുഭവമായതു കൊണ്ടാണ് മസാല ചേര്‍ക്കാന്‍ തോന്നാഞ്ഞത്......
    ഇതു വായിച്ചൊരു അഭിപ്രായം പറഞ്ഞതിനു വളരെ നന്ദി....

    ReplyDelete
  6. @ വായാടിക്കുട്ടി...

    വളരെ ശരിയാണു....മറ്റൊരു ജോലി കിട്ടിയിട്ടെ ഉള്ള ജോലി കളയാവൂ...

    പക്ഷെ "ഗീതാസാരത്തില്‍" പറയുന്നതു തന്നെയല്ലെ സത്യം..."

    Whatever has happened, has happened for good.
    Whatever is happening, is happening for good.
    Whatever is going to happen, it will be for good.
    What have you lost for which you cry? ....
    What did you bring with you, which you have lost?
    What did you produce, which has destroyed?
    Whatever you have, you have received from Him.
    Whatever is yours today was somebody else's yesterday and will be somebody else's tomorrow.

    കരയുവാനല്ല നമ്മളെ പഠിപ്പിച്ചത്...സമാധാനിക്കാനാണു......സമാധാനിപ്പിക്കാന്‍ "ദൈവം അവതരിക്കുന്നതോ.....നല്ല സുഹൃത്തുക്കളുടെ രൂപത്തിലും......അല്ലേ..?

    ReplyDelete
  7. പിന്നെ....വായാടിക്കുട്ടിയേപ്പോലെ...വെള്ളത്തിലാശാനെപ്പോലെയൊക്കെയുള്ള നല്ല സുഹൃത്തുക്കളുടെ പ്രചോദനം ഉള്ളപ്പോള്‍ "ആശയ"ത്തിനു ഒരു കുറവും വരില്ല.....

    പിന്നെ "ആശയം" എന്നു പറയുന്നത് ചിന്തിച്ചെടുക്കേണ്ട കാര്യമല്ലേ...ജീവിതത്തില്‍ ഇനിയും കുറെയേറെ ഉണ്ട് അനുഭവങ്ങള്‍.....

    ReplyDelete
  8. @ ഹാഷിം...

    അതല്ലെ കാര്യം......മുഴുവന്‍ വായിക്കാന്‍ ക്ഷമ കാണിച്ചതിനു നന്ദി...എഴുതി വന്നപ്പോള്‍ വായിക്കുന്നവര്‍ക്കു അരോചകമാകുമോ..എന്നൊരു സംശയം ഉണ്ടായിരുന്നു...

    ReplyDelete
  9. ഒരേ അവസ്ഥകളിലൂടെ കടന്നുപോയത് കൊണ്ടാവാം എനിക്കിത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ട്....തനിക്ക് ബോംബെ...എനിക്ക് ബാംഗ്ലൂര്‍....ഒരേ പോളിമര്‍ ടെക്നോളജി....ജീവിതം ഇങ്ങനെയാണ് മാഷെ....താന്‍ ബി-ടെക് ചെയ്തപ്പോള്‍ ഞാന്‍ എ എം ഐ ഇ (ആശാന്റെ ജൂനി. ).ഞാനും ഇതൊക്കെ എഴുതണം എന്ന് വിചാരിച്ചതാണ്....ഇനി വേണ്ട...ആവര്‍ത്തനം ആയിപ്പോകും...സന്തോഷം.......ഇനിയും പ്രതീക്ഷിക്കുന്നു.....

    ReplyDelete
  10. ഞാനും ആശാനും കൂടാണു A.M.I.E ക്കു ചേരാന്‍ പോയതു...അവിടുത്തെ ജയില്‍ ജീവിതം കണ്ട് ഞാനോടി....ആശാന്‍ "ജയിലിലും".....അതു കൊണ്ട് ആശാന്‍ ഇപ്പൊ M-Tech കാരനായി...

    ReplyDelete
  11. "ദൈവം അവതരിക്കുന്നതോ.....നല്ല സുഹൃത്തുക്കളുടെ രൂപത്തിലും......അല്ലേ..?
    തീര്‍ച്ചയായും. വായുവും, വെള്ളവും പോലെയാണെനിക്ക് സുഹൃത്തുക്കള്‍! ധാരാളം നല്ല സുഹൃത്തുക്കളാല്‍ അനുഗ്രഹീതയാണ്‌ ഞാന്‍.

    "ജീവിതത്തില്‍ ഇനിയും കുറെയേറെ ഉണ്ട് അനുഭവങ്ങള്‍....."
    അവ ഓരോന്നോരാന്നായി ഇങ്ങ് പോരട്ടെ.. അത് വായിക്കാനായി ഞങ്ങള്‍ ബൂലോക സുഹൃത്തുക്കള്‍ ഇവിടെ കാത്തിരിക്കുന്നു. :)

    ReplyDelete
  12. മൂന്നു ഭാഗവും ഇപ്പോള്‍ ഒന്നിച്ചു വായിച്ചു,നന്നായിട്ട് എഴുതിയിട്ടുണ്ട്.ബോംബയില്‍ കുറച്ചുനാള്‍ ജീവിച്ചാല്‍ പിന്നെ എവിടെ വേണമെങ്കിലും ജീവിക്കാം.ഞാനും ഉണ്ടായിരുന്നു ഒന്നര കൊല്ലം വിക്രോളിയില്‍ ഒരു ചാലില്‍,ഗള്‍ഫില്‍ പോകാന്‍ വേണ്ടി വരുന്നവര്‍ മാത്രം താമസിക്കുന്ന ഒരു റൂമില്‍.ബക്കറ്റും പിടിച്ചു കക്കൂസില്‍ പോയത് വടാപാവ് തിന്നു ദിവസം കഴിച്ചു കൂട്ടിയതും എല്ലാം ഓര്‍മിപ്പിച്ചു. തുടരൂ വായിക്കുന്നുണ്ട്.

    ReplyDelete
  13. മൂന്ന് ഭാഗവും ഒറ്റയടിക്കാണ് വായിച്ചു തീര്‍ത്തത്. പച്ചയായ ആവിഷ്ക്കാരം. ഒരുപാടു നൊമ്പരപ്പെടുത്തി. നല്ല ക്ലാസ്സ്‌ ഉള്ള അവതരണം. ജീവിതത്തില്‍ ഒരുപാടു ഒരുപാടു മുന്നേറാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. വേറെ ഒന്നും എഴുതുവാന്‍ തോന്നുന്നില്ല.

    ReplyDelete
  14. അതേ ഷാജി..
    മുംബായിലാണു ശരിക്കുള്ള ജീവിതം കാണാന്‍ സാധിക്കുക....ആ യാതന സഹിച്ച എത്ര മലയാളികള്‍ ഇന്നു ഗള്‍ഫ് നാടുകളില്‍ പോയി രക്ഷപെട്ടു...എത്ര പേര്‍ ചതിക്കുഴികളില്‍ വീണിരിക്കുന്നൂ.....

    ReplyDelete
  15. @ആശാനേ...

    അനുഭവങ്ങള്‍ എഴുതുമ്പോള്‍ പാളിച്ചകള്‍ വരാറില്ല..നമ്മള്‍ മനപ്പൂര്‍വ്വം കൊണ്ടുവന്നില്ലെങ്കില്‍....അനുഭവം തന്നെ ഒരു "പാളിച്ച"യാകരുത്...

    ReplyDelete
  16. bhum......tey....pooo

    ReplyDelete
  17. കുറേ നാളായി ഒരനക്കവുമില്ലല്ലോ. വെറുതെ അന്വേഷിച്ചുവെന്ന് മാത്രം.

    ReplyDelete

നിങ്ങളുടെ അഭിപ്പ്രായങ്ങള്‍ എനിക്കുള്ള പ്രചോദനം