1998
ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത പതിനൊന്നു ദിവസങ്ങള്‍ തന്ന മനോഹരമായ വര്‍ഷം. ഇതെനിക്കു മാത്രമല്ല. എന്റെ സുഹ്രുത്തുക്കള്‍ പലര്‍ക്കും ഈ ദിവസങ്ങള്‍ മധുരതരമായ ഒട്ടേറെ അനുഭവങ്ങള്‍ നല്കിയിട്ടുണ്ടു ഈ ദിവസങ്ങള്‍.
1998-ലെ ഒരു സായന്തനം ആരംഭിച്ചതു ഞങ്ങള്‍ 33 പേരുടെ ആവേശം കണ്ടുകൊണ്ടാണു. ഒരു "INDUSTRIAL TOUR"-ന്റെ ആരംഭം. 10 ദിവസത്തെ യാത്രയുടെ ആരംഭത്തെക്കുറിച്ചും ഇടയ്ക്കുള്ള സംഭവവികാസങ്ങളെക്കുറിച്ചും ഞാനിവിടെ പറയുന്നില്ല. ആരെങ്കിലും എത്ര INDUSTRY കണ്ടെടാ എന്നു ചോദിച്ചാല്‍..ഒന്ന്..രണ്ട്...എന്നെണ്ണി പിന്നെ ആലോചിക്കേണ്ടി വരും. എന്നാല്‍ എവിടൊക്കെ പോയി എന്നു ചോദിച്ചാല്‍ എല്ലാവരും ആവേശത്തോടെ പറയും...ഊട്ടി, കൊടൈക്കനാല്‍, ചെന്നൈ, ബാംഗ്ലൂര്‍, പോണ്ടിച്ചേരി........". സൗത്തിലുള്ള ഒരുമാതിരിപെട്ട എല്ലാ ഉല്ലാസകേന്ദ്രങ്ങളും ഞങ്ങള്‍ കറങ്ങി. "INDUTRIAL TOUR"ന്റെ ബാനറില്‍.
ഒന്നാം ദിവസം മുതല്‍ അവസാന ദിവസം വരെയുള്ള "മഹാസംഭവങ്ങള്‍" പറയണമെങ്കില്‍ ഒരു 100 പേജെങ്കിലും വേണ്ടി വെരും. നമുക്കു നേരെ പത്താം ദിവസത്തിലേക്കു പോകാം. .
അതിരാവിലെ ഞങ്ങള്‍ ഊട്ടി മല കയറുന്നു. കൊയംമ്പത്തൂരില് നിന്നും മേട്ടുപ്പാളയം വഴി ഊട്ടി. ഞങ്ങളുടെ "tour incharge" - വര്‍ഗ്ഗീസ്സ് സര് ഇതിനകം തന്നെ "സഹനശക്തി" ക്കുള്ള അവാര്‍ഡിനു അപേക്ഷ കൊടുത്തിരുന്നു. അത്ര കണ്ടു അര്‍മാദിച്ചിരുന്നു ഞങ്ങള്‍. ഇടയ്ക്കെല്ലാം ഇട്ടേച്ചു തിരിച്ചു പോകാന്‍ പുള്ളി പ്ലാന്‍ ഇട്ടതാ. അദ്ദെഹത്തിന്റെ ആറു വയസ്സുകാരന് മകനും ഒമ്പതില്‍ പഠിക്കുന്ന പെണ്‍കുട്ടിയും കൂടെയുണ്ട്. എന്തെങ്കിലും പ്രശ്നം വന്നാല്‍ ഇവരെക്കൊണ്ട് "മണിയടുപ്പിക്കുക" എന്നതു ഞങ്ങടെ സ്ഥിരം തന്ത്രമാരുന്നു.
പോണ്ടിച്ചേരിയിലെ ഞങ്ങടെ "കലാപരുപാടികള്‍" ഒട്ടും സഹിക്കാന്‍ പറ്റാത്തതുകൊണ്ടാകണം "ഭദ്രകാളി" കേറിയതു പോലെയാരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പ്രകടനം. പറയാതെ പറ്റില്ല....കോളേജിലെ ഏറ്റവും ശാന്തസ്വഭാവക്കാരനാണ് അദ്ദേഹം. അതു കൊണ്ടു തന്നാണ് ഞങ്ങടെ "ഹറാംപെറുപ്പെല്ലാം" ആ പാത്രത്തില്‍ നന്നായി വെന്തത്. പാവം പൂര്‍വ്വ ജന്മത്തിലെന്തു പാപമാണോ അദ്ദെഹം ചെയ്തതു. ഇങ്ങനൊരു സാഹസത്തിനു ഇഷ്ടം "HEAD"- നോടു പ്രകടിച്ചപ്പോള്‍ അതൊരു സ്വയം എഴുതിയ ശിക്ഷാവിധിയാരിക്കും എന്നു അദ്ദേഹം ഒരിക്കലും ചിന്തിചിരിക്കില്ല.
മേട്ടുപ്പാളയം കഴിഞ്ഞു ഊട്ടിയെന്ന മനോഹരസ്വപ്നവുമായി BUS പായുകയാണ്. 10 -20 മിനിട്ട് കഴിഞ്ഞൊരു ശബ്ദം..
"ദേണ്ടെ BLACK THUNDERRRRR" .....
പുറത്തേക്കു അതിശയ ഭാവത്തോടെ നോക്കുന്ന ഒരു പെണ്കുട്ടിയിലേക്കു ഞങ്ങടെ കണ്ണുകള്‍ പതിഞ്ഞു. എന്നിട്ടു പുറത്തേക്കു നോക്കി. അതെ BLACK THUNDER. വലതു ഭാഗത്തു ആരെയും ആകര്‍ഷിക്കുന്ന ആഢംബരകവാടവുമായി അതങ്ങനെ പരന്നു കിടക്കുന്നു.
അക്കാലത്ത് TV "ON" ചെയ്താല്‍ ഇതിന്റെ പരസ്യം മാത്രമേ ഉണ്ടാരുന്നുള്ളു. ഇതിവിടെയാണെന്ന ചിന്ത പോലും ആര്‍ക്കും പോയിരുന്നില്ല. അതു മറയുന്നത് വരെ ഞങ്ങളുടെ കണ്ണുകള്‍ അതിനെ അനുഗമിച്ചു......
ഇപ്പോ തീരുമാനിക്കണം...ഊട്ടി വേണോ BLACK THUNDER വേണോ. TOUR ന്റെ അവസാന ദിവസമാണു ഇന്നു.......
ചര്‍ച്ച ആരംഭിച്ചു......ചിലര്‍ക്കു ഊട്ടി മതി മറ്റുചിലര്‍ക്കു BLACK THUNDER -ല്‍ കയറിയേ പറ്റു...രണ്ടും വേണം എന്നു പറഞ്ഞാല്‍ സാറു വീണ്ടും ഭദ്രകാളി വേഷം കെട്ടും....അവസാനം ഊട്ടി മതിയെന്നായി.......
ഇതു പൊതു തീരുമാനം.......ഇവിടം വരെയേ അവരുടെ ചിന്ത പോകൂ.....അവര്‍ അവസാനിപ്പിച്ചെടുത്തു നിന്നും ഞങ്ങള്‍ ("പോക്കാസ്സ്") ചിന്തിച്ചു തുടങ്ങി....
ഞങ്ങള്‍ക്കു ആറു പേര്‍ക്കും അതിയായ ആഗ്രഹമുണ്ടാരുന്നു അതില്‍ കയറണം എന്നു.
ഊട്ടിയെത്തി......
നേരെ ഉണ്ണാനാണു പോയതു...... ആഹാരം കിട്ടാത്ത ഒരു അവസ്ഥ എപ്പോ വന്നാലും, ഞാനന്നുണ്ട ഊണിനെക്കുറിച്ചു ഓര്‍ക്കും..വിശപ്പ് പറപറന്നോളും..... ഒരുതരത്തില്‍ ഉണ്ടെന്ന് വരുത്തി ഞങ്ങള്‍ ഊട്ടി കറങ്ങി......ആഹാ!!! എന്തൊരു സ്ഥലമാണതു....കുതിരവേഗത്തില്‍ പായുന്ന മനസ്സിനെ വരെ പിടിച്ചു നിര്‍ത്താന്‍ കഴിവുള്ള അനേകം "SPOT" -കള്‍.
കറക്കം ഒക്കെ കഴിഞ്ഞു രാത്രിയെറെ വൈകിയാണു ഞങ്ങള്‍ തിരിച്ചതു. BLACK THUNDER എന്തായാലും "ഗോവിന്ദ".......... എല്ലാവരിടേയും ചിന്ത അങ്ങനെ ആരുന്നിരിക്കും..ഞങ്ങള്‍ ആറു പേരുടെതൊഴിച്ചു
"പോക്കാസ്സ്" ഒത്തു കൂടി...... ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാനും മറ്റൊരുവനും കൂടി DRIVER ന്റെ അടുത്തേക്കു പോയി. എല്ലാരും ഉറക്കമായി........ ഞങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി...ആദ്യമൊന്നും അങ്ങെരു സമ്മതിച്ചില്ല. പിന്നെ ഒരു "ഫുള്‍" ഓഫര്‍ ചെയ്തപ്പോള്‍ അങ്ങേര്‍ക്കു പൂര്‍ണ്ണസമ്മതം. ഞങ്ങള്‍ തിരിച്ചു സീറ്റിലെത്തി. സംഗതി "ഓക്കെ" എന്നു ആംഗ്യം കാട്ടിക്കൊണ്ടു ഞങ്ങളും കിടന്നു ഒറ്റ "condition" മായി. ഞങ്ങള്‍ ആറു പേരല്ലാതെ മറ്റൊരാളും ഇതറിയാന്‍ പാടില്ല.
നല്ല ക്ഷീണം ഉണ്ടാരുന്നതു കൊണ്ടും ഡ്രൈവറില്‍ ഉള്ള വിശ്വാസം കൊണ്ടും ഞങ്ങളും പെട്ടെന്നു ഉറങ്ങി.
തുടരും......
This comment has been removed by a blog administrator.
ReplyDeleteആദ്യ ഭാഗം വായിക്കാന്‍ ആദ്യമെത്താന്‍ കഴിഞ്ഞു... :)
ReplyDelete-ഞങ്ങളുടെ "tour incharge" - വര്‍ഗ്ഗീസ്സ് സര് ഇതിനകം തന്നെ "സഹനശക്തി" ക്കുള്ള അവാര്‍ഡിനു അപേക്ഷ കൊടുത്തിരുന്നു. അത്ര കണ്ടു അര്‍മാദിച്ചിരുന്നു ഞങ്ങള്‍.
-രണ്ടും വേണം എന്നു പറഞ്ഞാല്‍ സാറു വീണ്ടും ഭദ്രകാളി വേഷം കെട്ടും
രസികന്‍ പ്രയോഗങ്ങള്‍..
ഇനി പോയി രണ്ടാം ഭാഗം വായിക്കട്ടെ..
ആകാംഷ... ആകാംഷ..
ellam ormma vannu...enganeyum kadha undayirunnu alle
ReplyDeleteഒരു തിരുത്തുണ്ട്,ട്ടോ "അടൂരുന്റെ സന്തതി"യെന്നല്ല.. കയ്യിലിരിപ്പു വെച്ച് നോക്കിയാല്‍ "സാത്താന്റെ സന്തതി"യെന്നാണ് കൂടുതല്‍ ചേര്‍ച്ച!! (ചുമ്മാ..)
ReplyDeleteസംഭവം കലക്കുന്നുണ്ട്.:)
ആയ്യോ വായാടിക്കുട്ടി..........ഞാനൊരു പാവമാണെ.....ഇത്തിരി കൈയ്യിലിരിപ്പു ഒക്കെ വേണ്ടെ........
ReplyDeleteഇങ്ങനൊക്കെ ആരുന്നേലും...എന്നെ പഠിപ്പിച്ച സാറന്മാര്‍ക്കു പേരുദോഷം ഉണ്ടാക്കാതെ ഒരു കൊച്ചു "Engineer" ആകാന്‍ ദൈവം എന്നെ സഹായിച്ചു......