ഒന്നം ഭാഗം ഇവിടെ......http://adoormanojkumar.blogspot.com/2010/04/black-thunder-visit-1.html
രണ്ടാം ഭാഗം ഇവിടെ......http://adoormanojkumar.blogspot.com/2010/04/black-thunder-visit-2_17.html
ഒരു "BLACK THUNDER VISIT" - തുടരുന്നു..........
എങ്ങനെ ഡ്രൈവര്‍ക്കു ഫുള്‍ വാങ്ങിക്കാം എന്ന ഒറ്റ ചിന്ത മാത്രമാണു എന്റെ മനസ്സിലുണ്ടാരുന്നതു. മറ്റുള്ളവര്‍ പറഞ്ഞതു പോലെ അയാളെ "വലിപ്പിക്കാന്‍ "നോക്കിയാല്‍" ചിലപ്പോള്‍ അയാള്‍ നമുക്കിട്ടു പണിഞ്ഞേക്കും....അതു റിസ്ക്കാ.....
കടം വാങ്ങിച്ച് അങ്ങേരെ കുടിപ്പിക്കാനൊരു മടി....എന്തു ചെയ്യും...ticket-ന്റെ കാശിനായി "REP" എന്റെ അടുത്തു വന്നു...Black thunder പ്രധാന കവാടത്തിനകത്താണു ഞങ്ങള്‍ അപ്പൊ നില്‍ക്കുന്നത്.. ഞാനിത്തിരി വിഷാദം കലര്‍ത്തി പറഞ്ഞു.."അളിയാ..ഞാന്‍ വരുന്നില്ല.."
എന്തുപറ്റിയെടാ..തോളില്‍ കൈ വച്ചു കൊണ്ട് അവന് ചോദിച്ചു....
"മറ്റൊന്നുമല്ല..എന്റെ കൈയ്യില്‍ കാശില്ല..." അറുപിശുക്കനായ അവന്റെ കയ്യില്‍ നിന്നും എന്തെങ്കിലും കിട്ടും എന്ന പ്രതീക്ഷയൊന്നും ഇല്ലാതെ തന്നാണു ഞാന്‍ പറഞ്ഞതു...അവന് എന്നെ ഒന്നു നോക്കിയിട്ട് അവന് തിരിച്ചു പോയി...
രണ്ട് മിനിറ്റ് കഴിഞ്ഞു സാറും അവനും കൂടെ തിരിച്ചു വന്നു...സാറെന്നോടു ചോദിച്ചു..."കാശില്ലെല് ആരുടെയെങ്കിലും കയ്യില്‍ നിന്നും വാങ്ങിചൂടെ..." ഞാന്‍ അഞ്ചാറു വിഷാദ ഭാവങ്ങള്‍ ഒന്നിച്ചെടുത്തു പയറ്റി.....
"സര്..സത്യം പറയാങ്കില്‍ ഇന്നലെ രാത്രി പോലും കഴിച്ചതു രാഗിണിയുടെ (original പേരല്ല കേട്ടോ) കയ്യീന്നു കാശ് വങ്ങിയിട്ടാ...പിച്ച എടുക്കുന്നതിനും ഒരു പരിധിയില്ലെ സര്...."ഞാന്‍ ഒന്നു നിര്‍ത്തി..
തലകുനിഞ്ഞു നില്ക്കുന്ന എന്നോടായി സര്..."ശരി..കാശില്ലാത്തതിന്റെ പേരില്‍..നീ കഴിക്കാതെ ഇരിക്കെണ്ടാ...ദാ ഇതു വെച്ചോ.." ...നൂറിന്റെ അഞ്ചു നോട്ടുകള്‍ കണ്ടെന്റെ കണ്ണ് തള്ളി...സന്തോഷം കടിച്ചമര്‍ത്തി ഞാനതു ആദ്യം ഒന്നു നിരസിച്ചു..സര് നിര്‍ബന്ധിക്കും എന്ന വിശ്വാസത്തോടെ..വിശ്വാസം തെറ്റിയില്ല..പാവം എന്റെ കയ്യില്‍ രൂപ പിടിപ്പിച്ചു...എന്നിട്ടു തിരിച്ചു പോയി.....
"എന്നതാരുന്നടാ..അവിടെ പരുപാടി..."എന്നെ കണ്ടതും മറ്റുള്ളവര്‍ ചുറ്റും കൂടി.. ഞാന്‍ പതുക്കെ പോക്കറ്റില്‍ നിന്നും രൂപ എടുത്തു കാണിച്ചു കൊണ്ട് പറഞ്ഞു..."ഒന്നല്ല രണ്ടു ഫുള്ളിന്റെ കാശൊത്തു.....അവരുടെ മുഖത്തെ സന്തോഷം കണ്ടു ഞാന്‍ ധന്യനായി. അതിലൊരുത്തന് എന്നെ കെട്ടിപ്പിടിച്ചു കൊണ്ടൊരു ഉമ്മ.....
ഞങ്ങള്‍ കൂട്ടമായി black thunder ലേക്കു കയറി....മൂന്നു മണിക്കിറങ്ങണം എന്നു പറഞ്ഞു കയറിയ ഞങ്ങള്‍ ഇറങ്ങിയപ്പൊള്‍ മണി ഏഴ്. ഞങ്ങളോടൊപ്പം സാറും കുട്ടികളും നന്നായി "ENJOY" ചെയ്തു....കുട്ടികളുടെ സന്തോഷം കണ്ടിട്ടാവണം അദ്ദേഹം പ്രസന്നവദനാണു....ഞാന്‍ അദ്ദേഹത്തിന്റെ അടുത്തെക്കു ചെന്നു..."എങ്ങനെ നന്നായി Enjoy ചെയ്തില്ലേടെ....
ഞാന്‍ വിനീതനായി മറുപടി നല്കി..."സാറു സഹായിച്ചില്ലാരുന്നെങ്കില്......." തോളത്തൊരു "തട്ട്" അതിനു മറുപടിയായി നല്കിക്കൊണ്ടു അദ്ദെഹം ബസ്സ് ലക്ഷ്യമാക്കി നടന്നകന്നു....ഞാന്‍ മൗനമായി ഒരു "നന്ദി" പറഞ്ഞു...എന്തിനാരുന്നു ആ "നന്ദി" എന്നു എനിക്കറിയില്ല.."Black Thunder" ല്‍ കയറാന്‍ അനുമതി നല്കിയതിനൊ..അതൊ "ഫുള്‍" വാങ്ങിക്കാന്‍ കാശ് തന്നതിനോ...?
അദ്ദേഹത്തിനു ആത്മാഭിമാനം ഉള്ളതു കൊണ്ടും എനിക്കത് ആ സമയത്തു തീരെ ഇല്ലാതിരുന്നത് കൊണ്ടും ആ 500 രൂപ ഇന്നും ഒരു കടമായി നില്ക്കുന്നു...ഒരിക്കലും മനസ്സില്‍ നിന്നും മായാത്ത ഒരു ഓര്‍മ്മയായി അദ്ദേഹവും.......................
ടൂര്‍ പരിപാടികള്‍ എന്നും അടിപൊളിയാ...നിറയെ ഓര്‍മകളുമായി...
ReplyDeleteവളരെ ശരിയാണു സഹോദരാ.....
ReplyDeleteപിന്നെ, ഞാന്‍ താങ്കളുടെ ആദ്യത്തെ പോസ്റ്റ് മുതല്‍ എല്ലാം വായിച്ച് കമന്റ് എഴുതിയിട്ടുണ്ട്. എനിക്ക് താങ്കളുടെ attitude ഇഷ്ടമായി. അതുകൊണ്ട്തന്നെ കൂട്ടാകാന്‍ തീരുമാനിച്ചു. ഇനിയും കാണാം. :)\
ReplyDeleteഞാന്‍ വെള്ളത്തിലാശാന്റെ വീനിത ശിഷ്യകൂടിയാണ്!! :)
ആഹാ!!!! വെള്ളത്തിലാശാന്റെ ശിഷ്യായാണോ.....ഞാനും ആശാനും ഇരു ശരീരവും ഒരു മനസ്സുമായി മൂന്നു വര്‍ഷം ജീവിച്ചതാണു..ഇപ്പൊ ആശാനവിടേം ഞാനിവിടെം................ആശാന് എന്റെ കൂട്ടല്ല കെട്ടോ....നല്ല കുട്ടിയാരുന്നൂ...ഇപ്പൊഴും അതെ........നല്ലൊരു ഗായകന് കൂടിയാണു...............(ഞാനും "കുറച്ചു" നല്ല കുട്ടിയാരുന്നു...ഇപ്പൊ മുഴുവനായിട്ടും നല്ല കുട്ടിയാണു) കേട്ടോ.............
ReplyDelete